Image

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

ജോബിന്‍സ് Published on 21 November, 2021
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്
തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ശനിയാഴിച്ച രാത്രി 11 മണിയോടെയാണ് സംഭവം. വിട്ടിലേയ്ക്ക് നാടന്‍ ബോംബുകള്‍ വലിച്ചെറിയുകയും വാതിലുകളും ജനലുകളും കുത്തിപ്പൊളിയ്ക്കുകയും ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇവരില്‍ ഒരാളെ തുമ്പ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമ കാരണം വ്യക്തമായിട്ടില്ല.

തലസ്ഥാന നഗരിയില്‍ ഗുണ്ടകളുടെ അക്രമം വര്‍ദ്ധിച്ചു വരികയാണ്. അടുത്തിടെ കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് കഞ്ചാവ് കച്ചവടത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയ വ്യക്തിയുടെ വീടും കാറും തല്ലിത്തകര്‍ത്ത സംഭവമുണ്ടായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക