Image

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

ജോബിന്‍സ് Published on 20 November, 2021
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്
നവംബര്‍ 13ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സംഭവത്തില്‍  കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോട്ടോഗ്രാഫര്‍മാരായ സാജന്‍ വി നമ്പ്യാര്‍, എം.ടി വിധുരാജ്, ബിനുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.

അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ് കീച്ചമ്പ്രയുടെ മകള്‍ അലീഷയാണ് കോടതിയെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ സുരേഷ് അടക്കമുള്ളവര്‍ക്കെതിരെ ഡി.സി.സി നടപടിയെടുത്തിരുന്നു. 

സംഭവത്തില്‍ മാധ്യമ പ്രവര്‍ക്കരുടെ പരാതി അന്വേഷിച്ച കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പാര്‍ട്ടിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക