Image

ജെസിബിയുടെ ബാറ്ററി മോക്ഷണം ; ബസ് കള്ളന്‍ വീണ്ടും പിടിയില്‍

ജോബിന്‍സ് Published on 20 November, 2021
ജെസിബിയുടെ ബാറ്ററി മോക്ഷണം ;  ബസ് കള്ളന്‍ വീണ്ടും പിടിയില്‍
രാത്രിയില്‍ ജെസിബികളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍ . കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ചിറക്കൊല്ലിമീത്തല്‍ വിനൂപ് എന്ന വിനു ആണ് പിടിയിലായത്. ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം പാറശാലയില്‍ ടാങ്കറില്‍ സ്പിരിറ്റ്  കടത്തിയ കേസിലും കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തു കുറ്റ്യാടിയില്‍  നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കോട്ടയത്തേക്കു കടത്തും വഴി  കുമരകത്തു പോലീസ് പിടിയിലായ കേസിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഈ മാസം 16ന് രാത്രി എടക്കര കാറ്റാടിയില്‍ എം സാന്റ് യൂണിറ്റില്‍ നിര്‍ത്തിയിട്ട ജെസിബിയില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ വഴിക്കടവ് മുണ്ടയിലെ ഷെഡില്‍ നിര്‍ത്തിയ ജെസിബിയില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയിരുന്നു. കൂടാതെ മുണ്ടയില്‍ റോഡരികത്തു നിര്‍ത്തിയിട്ട ലോറിയുടെ ഭാഗങ്ങളും അടുത്തിടെ മോഷണം പോയിരുന്നു.

സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയില്‍ സംശയം തോന്നാതിരിക്കാന്‍ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളില്‍ ബാറ്ററികള്‍ വില്‍പ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികള്‍ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്.

ഓട്ടോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാരിയുടെ വീട്ടിലെ ഇന്‍വെര്‍ട്ടറിലെ ബാറ്ററിയാണ്, ഇടിമിന്നലില്‍ ഇന്‍വെര്‍ട്ടര്‍ തകരാറായതാണ് വില്‍പന നടത്താന്‍ കാരണം എന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയിരുന്നത്. വഴിക്കടവ് പാലാട് നിന്നും മഫ്തി വേഷത്തിലെത്തിയ പൊലീസ് ഓട്ടോ ട്രിപ്പിനാണെന്നു പറഞ്ഞ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

തിരുവല്ലക്കാരിയായ യുവതിയുമായുള്ള ആദ്യ വിവാഹം മറച്ച് വെച്ചാണ് അടുത്തിടെ വഴിക്കടവ് സ്വദേശിനിയെ കോഴിക്കോട് വെച്ച് പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ച് വഴിക്കടവിലെത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക