Image

ഇപ്പോള്‍ സംസ്ഥാനത്ത് കിറ്റ് നല്‍കേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി

ജോബിന്‍സ് Published on 19 November, 2021
ഇപ്പോള്‍ സംസ്ഥാനത്ത് കിറ്റ് നല്‍കേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്ത് ഇനി റേഷന്‍കടവഴിയുള്ള കിറ്റ് വിതരണം നിലവിലെ സാഹചര്യത്തില്‍ പുനസ്ഥാപിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. അനില്‍ പറഞ്ഞു. ഒരു മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. കോവിഡ് കാലത്തെ സ്തംഭനവും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും വിലകയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. 

പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈക്കോയില്‍ വില വര്‍ധിച്ചിട്ടില്ല. ഭക്ഷ്യമന്ത്രി നിലപാട് പറഞ്ഞു.

ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്ത കാലമാണ് കടന്നുപോയത്. അപ്പോഴായിരുന്നു കിറ്റ് നല്‍കിയത്. ഇപ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന സമയമാണെന്നും വരും മാസങ്ങളില്‍ കിറ്റ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ പോലും ഇപ്പോള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക