Image

മാറാട് കൂട്ടക്കൊല : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ജോബിന്‍സ് Published on 19 November, 2021
മാറാട് കൂട്ടക്കൊല : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാറാട് സ്‌പെഷ്യല്‍ ജില്ലാ അഡീഷണല്‍ കോടതിയുടേതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. വിചാരണ സമയത്ത് ഒളിവിലായിരുന്ന കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കല്‍ കോയമോന്‍, കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 

2011 ജനുവരിയിലാണ് കോയമോന്‍ പിടിയിലാവുന്നത്. 2010 ഒക്ടോബര്‍ 15 നാണ് നിസാമുദ്ദിന്‍ നെടുമ്പാശേരിയില്‍ നിന്നും പിടിയിലാവുന്നത്. പിന്നീട് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. നാടന്‍ ബോംബുണ്ടാക്കി എന്നതാണ് കോയമോനെതിരായ കുറ്റം . നിസാമുദ്ദീന്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക