Image

ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെര്‍മാന്‍ സ്ഥാനം മുഹമ്മദ് ഇക്ബാലിന് ; മാണി ഗ്രൂപ്പില്‍ അസ്വസ്ഥത

ജോബിന്‍സ് Published on 09 November, 2021
ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെര്‍മാന്‍ സ്ഥാനം മുഹമ്മദ് ഇക്ബാലിന് ; മാണി ഗ്രൂപ്പില്‍ അസ്വസ്ഥത
ഐഎന്‍എല്ലില്‍ നിന്നും തിരിച്ചെടുത്ത് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മുഹമ്മദ് ഇക്ബാലിന് നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനം. സിപിഎമ്മിന്റെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് തീരുമാനം. 

ഇതുവരെ ഈ സ്ഥാനം വഹിച്ചിരുന്നത് മുസ്ലീം സമുദായത്തില്‍ നിന്നുള്ള അംഗങ്ങളായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൈയ്യില്‍ കോര്‍പ്പറേഷന്‍ എത്തിയതോടെ ഈ സ്ഥാനം ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു കരുതിയത്. 

ഇതോടെ മുസ്ലീം സംഘടനകളില്‍ നിന്നും ഐഎന്‍എല്ലില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു, ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് മുഹമ്മദ് ഇക്ബാലിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്. 

ക്രിസ്ത്യന്‍ മുസ്ലീം വീഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള സ്‌കോളര്‍ഷിപ്പുകള്‍ അടക്കം കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാണ്. എന്നാല്‍ സ്ഥാനം മുസ്ലീം സമുദായത്തിന് തന്നെ നല്‍കിയ രാഷ്ട്രീയ നീക്കത്തിനെതിരെ കേരളകോണ്‍ഗ്രസില്‍ തന്നെ അമര്‍ഷമുണ്ട്. 

സ്ഥാനത്തിനായി ചരട് വലിച്ചിരുന്നവര്‍ പലരും അതൃപ്തിയിലാണ്. സഭയുടെ പിന്തുണയോടെ ഈ സ്ഥാനത്തെത്താന്‍ ശ്രമങ്ങള്‍ നടത്തിയവരും ഉണ്ട് . കുറ്റ്യാടിയില്‍ സ്ഥാനര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം സിപിഎം അണികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിന്‍വലിച്ച ആളായിരുന്നു മുഹമ്മദ് ഇക്ബാല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക