Image

ആത്മഹത്യാ ശ്രമം ; ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

ജോബിന്‍സ് Published on 09 November, 2021
ആത്മഹത്യാ ശ്രമം ; ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു
കോട്ടയം ബ്രഹ്‌മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യ സീന (54) മകള്‍ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകള്‍ സുവര്‍ണ്ണയും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച് അവശനിലയിലായ ഇവരെ അയല്‍വാസികള്‍ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകള്‍ സൂര്യയും മരിച്ചു. 

സുകുമാരന്റെ ഇളയമകള്‍ സുവര്‍ണയ്ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചികിത്സയില്‍ ഇതിന് പരിഹാരം കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മൂത്ത മകള്‍ സൂര്യക്ക് കഴിഞ്ഞയിടെ കോവിഡ് വന്നിരുന്നു. ഇതേ തുടര്‍ന്ന് ഈ പെണ്‍കുട്ടിയും ചില മാനസീക പ്രശ്‌നങ്ങള്‍ കാണിക്കുകയും നിശ്ചയിച്ചുറപ്പിച്ച വിവാഹം സുകുമാരന്‍ തന്നെ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഇവര്‍ വിലിയ വിഷമത്തിലായിരുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തീക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക