Image

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജോബിന്‍സ് Published on 08 November, 2021
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 3:45 ന് പിഎസ് മറൈഗുഡയ്ക്ക് കീഴിലുള്ള സി / 50 ലിംഗാപള്ളിയിലാണ് സംഭവം. 

റീതേഷ് രഞ്ജന്‍ എന്ന ജവാനാണ് സഹ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുപേരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവരില്‍ നാല് പേര്‍ മരണത്തിന് കീഴടങ്ങി.

പരിക്കേറ്റ രണ്ട് സിആര്‍പിഎഫ് ജവാന്‍മാരെ ചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പൂരിലേക്ക് മറ്റും. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സിആര്‍പിഎഫ് ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക