Image

മരംമുറി ; കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്ന് തമിഴ്‌നാട്

ജോബിന്‍സ് Published on 08 November, 2021
മരംമുറി ; കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാറ്റില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി മരവിപ്പിച്ച നടപടിയില്‍ സംയമനത്തോടെ തമിഴ്‌നാട്. കേരളത്തിന്റെ തീരുമാനം മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായിക്ക് നന്ദി അറിയിച്ച് സ്റ്റാലിന്‍ കത്തയച്ചിരുന്നു. എന്നാല്‍ ഇത് ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനമായിരുന്നു . മുഖ്യമന്ത്രിയോ വനംവകുപ്പ് മന്ത്രിയോ അറിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് അനുമതി മരവിപ്പിച്ചിരുന്നു. 

മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ച ശേഷമായിരുന്നു ദുരൈമുരുകന്‍ കേരളവുമായി പ്രശ്‌നത്തിനില്ലെന്ന നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ്
ഉയര്‍ത്തണമെന്നതാണ് തമിഴ്‌നാടിന്റെ നിലപാട്. ഇതിനായാണ് ബേബി ഡാം ബലപ്പെടുത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ പുതിയ ഡാം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക