Image

മോഡലുകള്‍ മരിച്ച കാറപകടം ; ഒരാള്‍കൂടി മരിച്ചു

ജോബിന്‍സ് Published on 08 November, 2021
മോഡലുകള്‍ മരിച്ച കാറപകടം ;  ഒരാള്‍കൂടി മരിച്ചു
കഴിഞ്ഞയാഴ്ച കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണേഴ്‌സപ്പും മരിക്കാനിടയായ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്.  അഫകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  ഇരുപത്തിയഞ്ചുകാരനായ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.

ഇതോടെ അപകടത്തില്‍ പരിച്ചവരുടെ എണ്ണം മൂന്നായി. മോഡലുകളായ അന്‍സി കബീര്‍ , ഡോ. അഞ്ജന ഷാജന്‍ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്
മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം.

ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക