Image

ആര്യന്‍ ഖാന് പനി ; ചോദ്യം ചെയ്യലിന് ഹാജരാകില്ല

ജോബിന്‍സ് Published on 08 November, 2021
ആര്യന്‍ ഖാന് പനി ; ചോദ്യം ചെയ്യലിന് ഹാജരാകില്ല
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കേസിന്റെ അന്വേഷണം ഡല്‍ഹി എന്‍സിബി സോണിനെ ഏല്‍പ്പിച്ചതോടെയാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതത്. എന്നാല്‍ ആര്യന്‍ ഖാന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

ആര്യന് ചെറിയ പനിയാണെന്നും ഇതിനാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നും എന്‍സിബിയെ അറിയിച്ചു. ആര്യനൊപ്പം കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ് അഞ്ജിത് കുമാര്‍ എന്നിവരെയും വീണ്ടും ചോദ്യം  ചെയ്യും. എന്‍സിബി ഡെപ്യൂട്ടി ഡിജി സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. 

കേസില്‍ ജാമ്യ കിട്ടിയ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 നാണ് ജയില്‍ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകള്‍ നല്‍കിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക