Image

മരംമുറി ഉത്തരവില്‍ നടപടി വേണം ; കടുപ്പിച്ച് കാനം

ജോബിന്‍സ് Published on 08 November, 2021
മരംമുറി ഉത്തരവില്‍ നടപടി വേണം ; കടുപ്പിച്ച് കാനം
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് മരംമുറിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. മുല്ലപ്പെരിയാര്‍  പോല പ്രധാനപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തില്‍ ഉദ്യേഗസ്ഥര്‍ തീരുമാനമെടുതത്തത് ശരിയായില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

വിഷയത്തില്‍ സര്‍ക്കാര്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധന നികുതി കേരളത്തില്‍ കുറയ്‌ക്കേണ്ട കാര്യമില്ലെന്നും കഴിഞ്ഞ ആറുവര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടിയവര്‍ കുറയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

ജി സുധാകരനെതിരായ സിപിഎം നടപടി അവരുടെ ആഭ്യന്തര കാര്യമാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക