Image

അരുണാചലിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാനവും

ജോബിന്‍സ് Published on 07 November, 2021
അരുണാചലിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാനവും
അരുണാചല്‍ പ്രദേശില്‍ ചൈന കടന്നു കയറിയെന്നും ഗ്രാമം നിര്‍മ്മിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍. നേരത്തെ അമേരിക്കയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈന ഗ്രാമം ഉണ്ടാക്കിയിരുന്നുവെന്നും ഇപ്പോള്‍ ഇത് സൈനീക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. 

പെന്റഗണ്‍ വാര്‍ഷിക റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. അതിര്‍ത്തിയില്‍ ചൈന തന്ത്രപരമായ നീക്കം നടത്തുന്നു എന്നും ഇവിടെ ചൈനീസ് സേന ഒരു ഗ്രാമം പണിതെന്നും ഇത് കടന്നുകയറാനുള്ള ശ്രമമാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ചൈന പണിത ഗ്രാമത്തില്‍ 100 വീടുകളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സത്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. 

അതിര്‍ത്തിയിലെ  തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കമാന്‍ഡര്‍തല ചര്‍ച്ച വിജയിച്ചിരുന്നില്ല. ചൈന പിന്‍മാറ്റത്തിന് തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. 50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക