Image

സുധാകരനെതിരായ നടപടി ; ബലാബലത്തിനൊരുങ്ങി ഇരുപക്ഷവും

ജോബിന്‍സ് Published on 07 November, 2021
സുധാകരനെതിരായ നടപടി ; ബലാബലത്തിനൊരുങ്ങി ഇരുപക്ഷവും
നടപടിയെടുക്കുമ്പോള്‍ നേതാക്കളുടെ മുഖം നോക്കില്ലെന്ന സന്ദേശമാണ് ആലപ്പുഴയിലെ കരുത്തനും പ്രമുഖ നേതാവുമായ ജി. സുധാകരനെതിരെ നടപടിയെടുക്കുമ്പോള്‍ സിപിഎം നല്‍കുന്നത്. എന്നാല്‍ ഈ നടപടി വരും ദിവസങ്ങളില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

ഇത്ര കടുത്ത നടപടി സുധാകര പക്ഷവും പ്രതീക്ഷിച്ചിരുന്നില്ല. ആലപ്പുഴ സിപിഎമ്മിലെ സുധാകര യുഗത്തിന് തിരശ്ശീല വീണെന്ന് പുതിയ നേതൃനിര പറയുന്നു. എന്നാല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ കടന്ന് ഏരിയ സമ്മേളനങ്ങളിലേക്ക് എത്തുമ്പോള്‍, പുതിയ നേതൃനിരയെ ഒതുക്കുമെന്ന് സുധാകര പക്ഷ നേതാക്കള്‍ അവകാശപ്പെടുന്നു. ജി സുധാകരന്റെ ജനകീയ അടിത്തറയാണ് ആത്മവിശ്വാസത്തിന് കാരണം. ഇരുപക്ഷവും ശക്തമായി രംഗത്തിറങ്ങിയാല്‍ ജില്ലയില്‍ സമ്മേളനകാലം വിഭാഗീയതയില്‍ മുങ്ങും.

അതേസമയം, അച്ചടക്ക നടപടിക്ക് പിന്നാലെ നവമാധ്യമങ്ങളില്‍ പോര് രൂക്ഷമാണ്. പരസ്യ ശാസന വേണ്ടിയിരുന്നില്ല എന്ന് ചിലര്‍ പറയുമ്പോള്‍ നടപടി കുറഞ്ഞുപോയി എന്ന് വാദിക്കുന്നവരുമുണ്ട്. ജി സുധാകരനെതിരെ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ എണ്ണമറ്റ പരാതികള്‍ നല്‍കിയ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജി വേണുഗോപാല്‍, പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പാര്‍ട്ടി നടപടിക്ക് പിന്നാലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ആലപ്പുഴയിലെ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമാണ് സുധാകരനുള്ളത്. ഇതിനാല്‍ തന്നെ നടപടിയുടെ കാര്യത്തില്‍ രണ്ടുപക്ഷമുണ്ടെന്നതില്‍ തര്‍ക്കമില്ല. ഒന്നും സംഭവിക്കില്ല എന്ന് മറുപക്ഷം അവകാശപ്പെടുമ്പോഴും രണ്ടും കല്പ്പിച്ച് സുധാകരന്‍ രംഗത്തിറങ്ങിയാല്‍ സമ്മേളന കാലത്ത് പാര്‍ട്ടി നേരിടേണ്ടിവരിക വലിയൊരു പ്രതിസന്ധിയായിരിക്കും. 

ഇരുപക്ഷവും ബലപരീക്ഷണ വേദികളായി പാര്‍ട്ടി സമ്മേളനങ്ങളെ കണ്ടാല്‍ സംസ്ഥാന വ്യാപകമായി തന്നെ നിലവിലെ അതൃപ്തര്‍ സുധാകരപക്ഷത്തിനൊപ്പം നില്‍ക്കാനും സാധ്യതയേറെയാണ്. കവിമനസ്സാണെങ്കിലും രാഷ്ട്രീയത്തിലെ കാര്‍ക്കശ്യമുഖമാണ് സുധാകരന്‍. ആ കാര്‍ക്കശ്യത്തോടെയുള്ള പ്രതിഷേധം തനിക്കെതിരായ നടപടിയില്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുമോ എന്നാണ് കാത്തിരുന്ന് കാണേ

Join WhatsApp News
നാരദൻ 2021-11-08 00:30:28
കഴുത എന്ന് കരുതി കഴുതപ്പുലിയുടെ പുറത്തു കയറിയാൽ - നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക