Image

ദിലീഷ് പോത്തനും ചേതൻ ജയലാലും അഭിനയിച്ച മിഡ്നൈറ്റ് റൺ ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

Published on 06 November, 2021
ദിലീഷ് പോത്തനും ചേതൻ ജയലാലും അഭിനയിച്ച മിഡ്നൈറ്റ് റൺ ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു

കൊച്ചി: നിരവധി ഫിലിം ഫെസ്റ്റുകളിൽ പ്രദർശനത്തിന് ശേഷം അനവധി അവാർഡുകൾ കരസ്ഥമാക്കിയ "മിഡ്നൈറ്റ് റൺ" ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ദിലീഷ് പോത്തനും ചേതൻ ജയലാലും അഭിനയിച്ച ചിത്രം  രമ്യാ രാജാണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. മനുഷ്യനുമേൽ ഭയം എന്ന വികാരം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് സ്വാഭാവികമായി കാണിക്കുകയാണ് ഈ ചിത്രം.  

മലയാളത്തിലെ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തിയാണ് രമ്യാ രാജ് ഈ ചെറുസിനിമ ഒരുക്കിയിരിക്കുന്നത്. ബി.ടി.അനില്‍കുമാറിന്റേതാണ് കഥ. ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിംഗ് കിരൺ ദാസ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ശങ്കർ ശർമയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് എരിയലത്ത് നിർമിച്ച ഈ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ കാണാം.

മിഡ്നൈറ്റ് റൺ" ഹ്രസ്വചിത്രം: https://www.youtube.com/watch?v=wEWGQjxGedk

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക