Image

വിദേശത്തുള്ള ഭര്‍ത്താവിന് വേണ്ടി ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ കുരുക്കില്‍

ജോബിന്‍സ് Published on 05 November, 2021
വിദേശത്തുള്ള ഭര്‍ത്താവിന് വേണ്ടി ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ കുരുക്കില്‍
വിദേശത്തുള്ള സുഹൃത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോണ്‍കോള്‍ ചോര്‍ത്തിയ പോലീസ് അസിസ്റ്റന്‍ന്റ് കമ്മീഷണര്‍ കുരുക്കില്‍. കോഴിക്കോട്ടാണ് ചോര്‍ത്തല്‍ നടന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ. സുദര്‍ശനെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തവിട്ടു.

അസിസ്റ്റന്റ് കമ്മീഷണറുടെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ ഫോണ്‍കോളുകളാണ് ചോര്‍ത്തിയത്. കേസന്വേഷണത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞായിരുന്നു സൈബര്‍ സെല്ലില്‍ നിന്നും വിവരങ്ങള്‍ തേടിയത്
.ഇത് സുഹൃത്തിന് നല്‍കി. 

ഇയാള്‍ ഇത് മറ്റുള്ളവര്‍ക്ക് നല്‍കുകയും ഫോണ്‍ ചോര്‍ത്തപ്പെട്ട യുവതി സംഭവമറിഞ്ഞ് പരാതിപ്പെടുകയുമായിരുന്നു. പ്രാഥമീകാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തരമേഖലാ ഐജിയ്ക്കും ഡിജിപിയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപ് ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക