Image

സമവായസാധ്യത മങ്ങുന്നു ; ജാമ്യഹര്‍ജിയില്‍ ജോജു കക്ഷി ചേരും

ജോബിന്‍സ് Published on 05 November, 2021
സമവായസാധ്യത മങ്ങുന്നു ; ജാമ്യഹര്‍ജിയില്‍ ജോജു കക്ഷി ചേരും
കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തെന്ന കേസില്‍ കോണ്‍ഗ്രസിന്റെ സസമവായ സാധ്യതകള്‍ മങ്ങുന്നു. കേസുമായി തന്നെ മുന്നോട്ട് പോകാനാണ് ജോജു ജോര്‍ജിന്റെ തീരുമാനം. കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ് തീരുമാനിച്ചു. 

ഇന്ധന വിലവര്‍ധനയ്ക്കെതിരെ വൈറ്റിലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനിടെയാണ് ജോജുവും പ്രവര്‍ത്തകരും സംഘര്‍ഷത്തിലേര്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. 

നേതാക്കളടക്കം ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമവായ സാധ്യതകള്‍ തേടിയത്. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ നടന്ന ആദ്യ അറസ്റ്റായിരുന്നു ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിന്റേത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക