Image

മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന ചൈന

Published on 06 July, 2012
മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്ന ചൈന
ചൈന: വത്തിക്കാന്‍-ചൈന ബന്ധങ്ങള്‍ കൂടുതല്‍ വഷളാകുന്നു. സഭാ നിയമങ്ങള്‍ ധിക്കരിച്ചുകൊണ്ട് തുടര്‍ന്നും ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന മെത്രാന്‍ തിരഞ്ഞെടുപ്പും വാഴിക്കലുമാണ് ഇരുപക്ഷങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്ന് ചൈനയിലെ സഭാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ആഗോള സഭയും ചൈനീസ് സഭയും, ബനഡിക്ട് 16-ാമന്‍ പാപ്പ വ്യക്തിപരമായും നടത്തിയിട്ടുള്ള അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ചൈനീസ് സര്‍ക്കാര്‍ മെത്രാന്‍ തിരഞ്ഞെടുപ്പും വാഴിക്കലും തുടരുന്നതെന്ന്, ചൈനയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് വെളിപ്പെടുത്തി.

ചൈനയിലെ ഹെലോങ്ജാങ്ങ് പ്രവിശ്യയ്ക്കുവേണ്ടി സര്‍ക്കാര്‍ ഈയിടെ തിരഞ്ഞെടുത്ത പുതിയ മെത്രാന്‍‍ യൂ ഫുഷേങ്ങിന്‍റെ വാഴിക്കല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മെത്രാന്മാരെ സഭയില്‍നിന്നു പുറത്താക്കുമെന്ന ഭ്രഷ്ടുകല്പിക്കുമെന്ന തീരുമാനം ചൈനയിലെ സഭയെ വത്തിക്കാന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുപക്ഷങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നത്. ഒരു സമൂഹത്തിന്‍റെ മതസ്വാതന്ത്ര്യത്തിലും വിശ്വാസ പ്രബോധനങ്ങളിലുമുള്ള ചൈനീസ് ഭരണകൂടത്തിന്‍റെ അതിരുകടന്ന കൈകടത്തലാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നും സഭാ വക്താവ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക