Image

നിനക്കായ് (കവിത: ജയശ്രീ രാജേഷ്)

Published on 29 October, 2021
നിനക്കായ് (കവിത: ജയശ്രീ രാജേഷ്)
പ്രണയം പൊഴിക്കുന്ന
പാരിജാത ചില്ലമേൽ
നിലാവിലലിയും
കരിനീലമിഴികളിൽ
നിൻ
 ഓർമ്മകളിലിപ്പോഴും
ഹൃദയതാളം മൂളുന്നു

മിന്നാമിനുങ്ങിതൻ
കനൽ വെട്ടം പോലെ
നിലാവു പൂക്കും
ഒറ്റ മരച്ചില്ലയിൽ
ഏകയായെൻ പ്രണയമൊരു
രാപ്പാട്ടു പാടുന്നു

ഊഞ്ഞാലിലാടുന്നു
മനസ്സിന്റെ കോണിൽ
ഒരു വേനൽക്കാറ്റിൻ
ഉഷ്ണ വെളിച്ചമായ്
നിൻ ഹൃദയരാഗത്തിൽ
പൊഴിഞ്ഞ പൊൻതൂവലുകൾ

എന്തിനായ് നീയെന്റെ
വഴികളിൽ വന്നു നീ
മറുവാക്കു ചൊല്ലാതെ
യാത്ര പറഞ്ഞിടാൻ ?
നെഞ്ചുരുകുന്നുണ്ടിപ്പോഴും
നീ പാടിയ നഷ്ടഗീതങ്ങൾ ....

കാതോർത്തിരിക്കുന്നു
വ്യഥാ നിൻ പദനിസ്വനം
ഓർമ്മയിൽ നട്ടൊരാ
നന്ത്യാർ വട്ടത്തിൻ
സുഗന്ധമായ്

ഇനിയും നീയെന്നിൽ
നിറയുമോ പ്രിയനേ ......
കാത്തിരിപ്പു നിനക്കായിതെന്നും.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക