Image

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

പി പി ചെറിയാന്‍ Published on 26 October, 2021
 പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം
ഡാലസ് : തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് മുന്‍ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസര്‍ വിജി തമ്പിയുടെ കവിത ആസ്പദമാക്കി  നിര്‍മ്മിച്ച അന്ത്യശയനം  പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം.

അമേരിക്ക, ആതന്‍സ്, ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങള്‍  സംഘടിപ്പിച്ച  കവിതകളുടെ ചലചിത്രോത്സവത്തില്‍ ആണ് ഈ അംഗീകാരം ലഭിച്ചത് .രോഷിണി സ്വപ്നയും എമ്മില്‍ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദര്‍ ജെറി ലൂയിസാണ്.  ആന്റണിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മെല്‍വിന്‍ ഡേവിസാണ്. അനിഷ്ഠ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ വേദികളില്‍ നിറസാന്നിധ്യമായ പ്രൊഫസര്‍ തമ്പിയുടെ കവിതകള്‍ ചെറുകഥകള്‍ എന്നിവയ്ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഴയ മരുഭൂമിയും പുതിയ ആകാശവുമാണ്  ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം.

മലയാളത്തില്‍ തന്നെ അപൂര്‍വ്വമായി ഇറങ്ങാറുളള പോയട്രിസിനിമയുടെ ഭാഗമാവാന്‍ സാധിക്കുക.സുഹൃത്തുക്കളുടെ വെറുമൊരു ചര്‍ച്ചയില്‍ തുടങ്ങിയ ആ ആശയത്തിന് ഇന്ന് അഞ്ച് അന്താരാഷ്ട്ര ചലചിത്രവേദികളില്‍ നിന്ന് അംഗീകാരം ലഭിക്കുക.
അമ്പരപ്പും സന്തോഷവും അഭിമാനവുമുളവാകുന്നതാണെന്നു വി ജി തമ്പി പ്രതികരിച്ചു.

 പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക