America

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

ജോയിച്ചന്‍ പുതുക്കുളം

Published

on

വിർജീനിയ: ക്രിസ്തു ശിഷ്യന്മാരെ ഏൽപിച്ച പ്രേഷിത ദൗത്യം നിർവ്വഹിക്കാൻ മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഷിക്കാഗോ സീറോമലബാർ രൂപത സഹായമെത്രാൻ ജോയി ആലപ്പാട്ട്‌ ഓർമ്മിപ്പിച്ചു .

വിർജീനിയ സൈന്റ്റ് ജൂഡ് സീറോമലബാർ ചർച്ചിലെ മിഷൻ സൺ‌ഡേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷവത്കരണം വെറും മതപരിവർത്തനം മാത്രമല്ല, മറിച്ചു ക്രിസ്തുവിലൂടെ ദൈവം വെളിപ്പെടുത്തിയ രക്ഷയുടെ സുവിശേഷം ശക്തമായി പ്രഘോഷിക്കുകയും ജീവിത സാഹചര്യങ്ങളിൽ അതിനു സാക്ഷ്യം വഹിക്കുകയുമാണ് വേണ്ടതെന്നു അദ്ദേഹം ആഹ്വാനം  നൽകി.

ദൈവജനത്തെ നയിക്കുവാനും വിശുദ്ധീകരിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് മെത്രാന്മാർക്കും വൈദികർക്കും ഉള്ളത്. എന്നാൽ അതിനേക്കാൾ ഭാരിച്ച ഉത്തരവാദിത്തമാണ് വിവാഹജീവിതത്തിൽ പ്രവേശിക്കുന്നവർക്കു ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ തൊഴിലുകൾക്കും നിശ്ചിത പഠന യോഗ്യതകളും പരിശീലനങ്ങളും ആവശ്യമായിരിക്കെ, വിവാഹിതരാകുന്നവർക്ക്  യാതൊരു പരിശീലനവും ലഭിക്കാത്തതു ആശ്ചര്യകരമാണ് .
ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയും സാമൂഹ്യ ആചാരമെന്നനിലയിലും വികലമായ കാഴ്ചപ്പാടോടുകൂടിയും വിവാഹത്തെ കാണുന്നതാണ് വിവാഹജീവിതത്തിൽ പ്രവേശിക്കാൻ പലരും മടിക്കുന്നതും  പല വിവാഹങ്ങളും പരാജയപ്പെടുന്നതെന്നും അദ്ദേഹം വിലയിരുത്തി .

പൗരോഹിത്യ അഭിഷേകത്തിന്റെ നാല്പതാം വാർഷികം പൂർത്തിയാക്കുന്ന മാർ ജോയി ആലപ്പാട്ടിന് സെന്റ്റ് ജൂഡ് ഇടവകയുടെ റൂബി ജൂബിലി ഉപഹാരം ഇടവക വികാരി ഫാ : നിക്കോളാസ് തലക്കോട്ടൂരും അൾത്താരശുസ്സ്രൂഷകരും ചേർന്ന് സമ്മാനിച്ചു

ഷാജു ജോസഫ് രചിച്ച്  ജെറീഷ് ജോസ് നിർമ്മിച്ച, കെസ്റ്റർ ഗാനാലാപനം നടത്തിയ സംഗീത ആൽബം മാർ ജോയി ആലപ്പാട്ട് റിലീസ് ചെയ്തു.

Facebook Comments

Comments

  1. Be Blessed !

    2021-10-26 13:40:27

    May there be abundant blessings in the desire / intention as well as all the sufferings and persecutions of all our Spiritual Fathers to help us to discern and be faithful to The Mission of Life - to conform our hearts and minds to what we have been called to in Sacredness in Marriage and family life . The beast like a leopard that mocks and scorn same seems to be more around - may same too serve to bless those who intend harm , by invoking into their hearts too The Blood and Water to put to death the spirits of pride and cowardliness , to instead be open to the The Spirit of Truth to lead blessed and holy lives .

  2. George Neduvelil

    2021-10-25 14:55:58

    വിവാഹം ഒരു തൊഴിലാണോ? പറയൂ! പറയൂ!! പറയൂ !!!, കൂദാശത്തൊഴിലാളികളുടെ നേതാവേ, മെത്രാച്ചാ!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആദരാഞ്ജലി

വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ അച്ചന്റെ 75-മത് ജന്മദിനം ആഘോഷിച്ചു

ജെഫിൻ കിഴക്കേക്കുറ്റിന്റെ വേർപാടിൽ അനുശോചനപ്രവാഹം

17 രാജ്യങ്ങളിൽ ഒമിക്രോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു

ബിറ്റ്‌കോയിനും ഒമൈക്രോണും, കൂടെ രണ്ടു നായ്ക്കുട്ടികളും (ഡോ. മാത്യു ജോയിസ് ലാസ്‌വേഗാസ്)

ജെഫിന്‍ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് പെന്‍സില്‍വേനിയയുടെ അശ്രുപൂജ

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റണിൽ അന്തരിച്ചു 

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ബിജു കിഴക്കേകുറ്റിൻറെ  പുത്രൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] കാറപകടത്തിൽ അന്തരിച്ചു

അയല്‍ക്കാരിയുടെ മേല്‍ കരുണ ചൊരിയേണമേ! (നര്‍മം: ജോണ്‍ ഇളമത)

എം.വി. ചാക്കോയിക്ക് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ആദരാഞ്ജലി

'ഏലിയന്‍' പ്രയോഗം പതുക്കെ നിലച്ചേക്കും- (ഏബ്രഹാം തോമസ് )

ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഉത്സവമായി മാറിയ 'മാഗ് കാര്‍ണിവല്‍ 2021' സമാപിച്ചു.

കോൺഗ്രസ്‌മാൻ  ടോം സുവോസി  ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നു 

ജാക്ക് ഡോർസി ട്വിറ്റർ-ചീഫ് സ്ഥാനം രാജിവച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഓ 

ഒമിക്രോൺ ആശങ്ക;18 കഴിഞ്ഞവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്ന് സിഡിസി

മാന്‍ വേട്ടക്കാരന്‍ പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചു

ഒമൈക്രോണ്‍ പരിഭ്രാന്തി വേണ്ടെന്ന് ബൈഡന്‍. ലോക്ഡൗണില്ല.

വെടിയേറ്റു മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുബത്തിന് സഹായഹസ്തവുമായി ഫോമാ

ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

വാക്സിൻ-വാക്കുകളിലെ മിന്നും താരം; ജനം ഏറ്റവും തെരഞ്ഞ  വാക്ക്  

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

എം.വി. ചാക്കോയുടെ (81) സംസ്‌കാരം വെള്ളിയാഴ്ച

പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

'മന്ത്ര'യിലൂടെ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതുയുഗപ്പിറവി

വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്  എം.വി. ചാക്കോ, 81, അന്തരിച്ചു

സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

അബോര്‍ഷന്‍: പുതിയ വിധി നിലവിലെ കോടതിവിധികള്‍ റദ്ദാക്കുമോ? (ഏബ്രഹാം തോമസ്)

View More