America

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published

on

പ്രാകൃതമാം യുഗവീഥികളില്‍,
പാദങ്ങളൂന്നിയ പാമരന്മാര്‍;
കാലംകൊളുത്തിയ കൈത്തിരിയാല്‍,
ആത്മാന്ധകാരമകറ്റുന്നവര്‍;
ഉല്‍ക്കടമോഹത്തിന്‍ മൂര്‍ത്തികളായ്,
ദുര്‍ഘടമെല്ലാം തകര്‍ത്തീയുന്നോര്‍;
ആദിമുതല്‌ക്കോരോമാത്ര തോറും,
മാനവരാശി മുന്നോട്ടുമാത്രം....
അദ്ധ്വാനഭാരം തലയിലേറ്റി,
അപ്പംതിരഞ്ഞ് പോകുന്നവര്‍ക്ക്,
ഭൂമിയാകെ തറവാട്ടു സ്വത്തായ്,
ഏതോ വഴിത്തിരിവെത്തുവോളം.
ആകാശത്തോളം വിശാലതയില്‍,
രാപ്പകല്‍ പായുന്ന ബുദ്ധിജീവി;
ജാതിമത വര്‍ണ്ണവര്‍ഗ്ഗങ്ങളായ്,
ജീവിതം വേലികെട്ടിത്തിരിച്ച്,
വ്യത്യസ്ത കര്‍മ്മധര്‍മ്മങ്ങളാര്‍ന്ന്,
മിഥ്യയില്‍ തപ്പിത്തടയുന്നവര്‍;
വെട്ടിപ്പിടിക്കാനൊരുമ്പെടുന്ന,
മാനസമേ, നിനക്കെങ്ങതിര്‍ത്തി?
സ്വത്വം പുലര്‍ത്തുന്ന പുഞ്ചിരിയാല്‍,
സത്യത്തിന്‍ സാക്ഷികളാകേണ്ടവര്‍,
സംസ്‌കാരസമ്പന്ന, രുത്തമന്മാര്‍-
സംസ്സര്‍ഗ്ഗമില്ലാത്തോ,രജ്ഞാനികള്‍,
കാടത്തമുള്ളവരെന്നിങ്ങനെ,
ഉത്തമന്മാരി,ലധര്‍മ്മന്മാരില്‍,
അന്ധവിശ്വാസികളെത്രയെത്ര,
ഈയരങ്ങാഘോഷമാക്കീടുവാന്‍?
ദേശഭോദങ്ങളനുസരിച്ച്,
മര്‍ത്ത്യനനാചാര, മാചാരമായ്,
ഭൂതപ്രേതങ്ങള്‍, പിശാചുക്കളും,
ആരാധനാമൂര്‍ത്തികള്‍ ചിലര്‍ക്ക്;
'ഹാലോവീന്‍' രൂപഭാവങ്ങളില്‍ ഹാ!
ഹാലിളക്കും പല ദൃശ്യങ്ങളായ്;
എവിടെ പിശാചുക്കള്‍, മാലാഖമാര്‍?
സ്വര്‍ഗ്ഗനരക നിഗൂഢതകള്‍?
മാടിവിളിക്കും മൃഗതൃഷ്ണപോല്‍-
ഓളമിളക്കുന്ന വിഭ്രാന്തിയോ?
കണ്ടതും കേട്ടതും കോര്‍ത്തിണക്കി-
ചിത്രങ്ങള്‍ ഹൃത്തില്‍ വരയ്ക്കുന്നതോ?


Facebook Comments

Comments

 1. Joy parippallil

  2021-10-28 20:12:29

  മനുഷ്യ മനസ്സിലെ പൈശാചിക ചിന്തകൾ ഹാലോവിൻ രൂപം ധരിച്ചു പുറത്ത് വരുന്നു എന്ന് പറയാം....!!

 2. Sudhir Panikkaveetil

  2021-10-26 23:41:26

  ഭൂത പ്രേതാദികളിൽ വിശ്വസിക്കുന്നവർ അതായത് അവരെ ആരാധിക്കുന്നവർ പിശാചുകൾക്ക് വേണ്ടി ഒരു ദിവസം നീക്കിവയ്ക്കുന്നതിൽ അത്ഭുതമില്ല. കാലം കൊളുത്തിയ കൈത്തിരിയാൽ ആത്മന്ധകാരമകറ്റിയവർ വീണ്ടും ഇരുട്ടിലേക്ക് തപ്പിത്തടയുന്നത് മാനവ രാശിയുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കുമെന്ന് കവയിത്രി ഓര്മിപ്പിക്കുകയാവാം.

 3. American Mollakka

  2021-10-26 22:20:58

  മനസനു അറിവ് കിട്ടാൻ തുടങ്ങിയപ്പോൾ അബൻ പടച്ചോൻറെയും ഇബ്‌ലീസിന്റേയും ശക്തി അന്വേഷിച്ചു. ഹാലോവീൻ ദിബസം ഇബ്‌ലീസ്സല്ല പുറത്തേക്ക് ബരുന്നത് അത് മനുസനാണ്. മാർഗരറ്റ് സാഹിബ മനുസന്മാരോട് നന്നാകാൻ പറയു. ഇബ്‌ലീസിനെ ബെറുതെ ബിടുക. മനുസനോളം ബല്യ ഇബ്‌ലീസില്ല. ഈ ബിബരം ഞമ്മള് നിസ്കരിക്കുമ്പോൾ പടച്ചോൻ പറഞ്ഞതാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

കർഷകൻ (ദീപ ബിബീഷ് നായർ)

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Besant Nagar (Silicon castles novel : Chapter-7-Prof: Sreedevi Krishnan)

ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

കാലികം..(കഥ: നൈന മണ്ണഞ്ചേരി)

വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ ( കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)

View More