Image

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി

Published on 25 October, 2021
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച്‌ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയില്‍ വഴിതിരിച്ച്‌ വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സുസ്ഥിര നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക ഭീതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ഡാമിന്‍റെ കാര്യത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ലൈസന്‍സുള്ളതിന്‍റെ പത്തിരട്ടി ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സതീശന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക