Image

വാക്‌സിനേഷന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മോദി; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

Published on 21 October, 2021
വാക്‌സിനേഷന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മോദി; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന



 
ന്യുഡല്‍ഹി: കോവിഡ് 19 വാക്‌സിനേഷന്‍ യജ്ഞത്തില്‍ 100 കോടി ഡോസ് പിന്നിട്ട ഇന്ത്യയ്ക്ക അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന. മറ്റൊരു ചരിത്രനേട്ടത്തില്‍ ഇന്ത്യയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. ചരിത്ര നേട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയിലെത്തി. 

ക്തമായ രാഷ്ട്രീയ നേതൃത്വവും ഒത്തൊരുമയും ആരോ്യ മുന്നണി പോരാളികളുടെ സമര്‍പ്പിതമായ പ്രവര്‍ത്തനവുമില്ലാതെ ഹൃസ്വകാലത്തിനുള്ളില്‍ ഈ അനന്യസാധാരണമായ ചുവടുവയ്പിലേക്ക് എത്താന്‍ കഴിയില്ലെന്ന് ഡോ.പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. ലോകമെമ്പാടും ഈ ജീവന്‍രക്ഷാ വാക്‌സിന്‍ എത്തിക്കുന്നതില്‍ ഇന്ത്യ നടത്തിയ സുത്യര്‍ഹമായ സമര്‍പ്പണവും പരിശ്രമങ്ങളും  കാണേണ്ടതുണ്ട്. -അവര്‍ ചൂണ്ടിക്കാട്ടി.

വാക്‌സിനേഷനില്‍ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.കോവിഡിനെതിരായ സുരക്ഷാ കവചമായി വാക്‌സിനേഷനെ കാണുന്നു. ഇത് എല്ലാ ഇന്ത്യക്കാരുടെയും നേട്ടമാണ്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ യജ്ഞത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും തന്റെ കൃതജ്ഞത അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ അനന്തമായ സാമര്‍ത്ഥ്യം ലോകം ഒരിക്കല്‍ കൂടി അറിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

ഡല്‍ഹിയിലെ കോവിഡ് 19 വാര്‍ റൂമിലെത്തിയ ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവിയയും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. മധുരവും വിതരണം ചെയ്തതായു.

ചരിത്ര നേട്ടത്തില്‍ എല്ലാവരേയും അഭിനന്ദിക്കുന്നതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നമ്മള്‍ 100 കോടി കടന്നു. ലോകമെമ്പാടും 700 കോടിയാണ് വാക്‌സിനേഷന്‍. അതില്‍ ഏഴില്‍ ഒന്ന് ഇന്ത്യയിലാണെന്നതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക