Image

കണ്ണൂരില്‍ മുപ്പത് കോടിയോളം വിലവരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടു പേര്‍ പിടിയില്‍

Published on 21 October, 2021
കണ്ണൂരില്‍ മുപ്പത് കോടിയോളം വിലവരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടു പേര്‍ പിടിയില്‍
കണ്ണൂര്‍: മുപ്പത് കോടിയോളം വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി (ആംബഗ്രിസ്) രണ്ടുപേര്‍ പിടിയില്‍. കോയിപ്ര സ്വദേശി കെ.ഇസ്മായില്‍ (44), ബാംഗ്ലൂര്‍ കോറമംഗല സ്വദേശി അബ്ദുല്‍ റഷീദ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഒമ്ബത് കിലോയോളം വരുന്ന ചര്‍ദ്ദില്‍ മുപ്പത് കോടി രൂപയ്ക്ക് നിലമ്ബൂര്‍ സ്വദേശിക്ക് വില്‍ക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്പേം തിമിംഗലങ്ങളുടെ ആമാശയത്തില്‍ രൂപപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന സ്രവമാണ് ആംബര്‍ഗ്രിസ്. ആംബര്‍ഗ്രിസില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ആംബറിന്‍ എന്ന വസ്തു സുഗന്ധദ്രവ്യങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്ന പേരിലൊക്കെയാണ് ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക