EMALAYALEE SPECIAL

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

Published

on

കല്യാണം ആയില്ലേ എന്നുള്ള ചോദ്യത്തിനുത്തരം ഞങ്ങള്‍ക്ക് മലയാളി ചെക്കന്മാരെ വേണ്ട എന്ന്‌ പറയുന്നത് അമേരിക്കൻ മലയാളി പെൺകുട്ടികൾക്കിടയിൽ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ചിന്തിച്ചുനോക്കിയാല്‍ ആ ഉത്തരത്തില്‍ ഒരു പാട് അര്‍ത്ഥങ്ങളും ശരികളും ഉണ്ടെന്നത്  പരമാര്‍ത്ഥം തന്നെ.

അമ്മ പെങ്ങന്മാരുടെ കൂടെ ജീവിച്ച് അവരുടെ പരിലാളനയില്‍ വളരുന്നവരാണ് ഒട്ടു മിക്ക മലയാളികളും. ആണ്‍കുട്ടിക്കൊരു പ്രത്യേക പരിഗണനയാണ് ഇവര്‍ ഏതു പ്രായമായാലും നൽകുന്നത്. ഒരു പാട് കാര്യങ്ങള്‍ അമ്മപെങ്ങന്മാര്‍ ചെയ്തുകൊടുക്കുന്നതുകൊണ്ട് പലരും മടിയന്മാരായി. എല്ലാവരും അല്ല കേട്ടോ!  എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നതിനോട് താല്‍പര്യപ്പെടുന്നില്ല. പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് തുമ്പിയെക്കൊണ്ടും കല്ലെടുപ്പിക്കണം എന്ന്. അതായത് ചെറുതിലേ തന്നെ അവരെ പഠിപ്പിക്കുക. അതില്‍ മുഖ്യപങ്കും മാതാപിതാക്കള്‍ക്ക് തന്നെ.

ഒരിക്കല്‍ എന്റെ മകനെ അടുക്കളയില്‍ എന്തോ ചെറിയൊരു സഹായത്തിന് വിളിച്ചപ്പോള്‍ അടുത്തു നിന്ന പിതാവില്‍ നിന്നും കേട്ടത് ഞാന്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതേ ആണ്‍കുട്ടികള്‍ അടുക്കളയില്‍ കയറാനുള്ളവരല്ല. ക്ഷമിക്കണം തിരുവായ്‌ക്കെതിര്‍വായില്ലല്ലോ. എന്തു വേണ്ടി. ഇപ്പോഴും ബക്സജാനം കഴിച്ച പാത്രം കഴുകാന്‍ മടിക്കുന്ന മാന്യന്മാര്‍. അവരെ പറഞ്ഞിട്ടു കാര്യമില്ല. ക്ഷമിക്കണേ! അടുത്തില്ലാത്തവരെ കുറ്റം പറയുന്നതില്‍ ഒട്ടും താല്‍പര്യം ഉള്ള ആളല്ല ഞാൻ.

മറ്റു രാജ്യങ്ങളിലെ കുട്ടികള്‍, 15, 16 വയസാകുമ്പോഴേക്കും സ്വയം പര്യാപ്തർ  ആകും. ഇല്ലെങ്കില്‍ കാണാം കളി. വീട്ടില്‍ സത്യത്തില്‍ നേരെ മറിച്ചായിരുന്നു. ഒരു പക്ഷേ അമ്മ ടീച്ചറായിരുന്നതു കൊണ്ടും വീട്ടില്‍ സ്ഥിരം സഹായത്തിനാളില്ലായിരുന്നതുകൊണ്ടുമാകാം. അതുകൊണ്ട് സഹോദരർ  ഭാര്യമാരെയും കുടുംബത്തെയും സഹായിക്കുന്നതില്‍ ഒട്ടും മടികാണിച്ചിരുന്നില്ല.

എന്തായാലും കാലം ഇതിനെയൊക്കെ മാറ്റി മറിക്കും എന്ന് തീര്‍ച്ച. ഇപ്പോള്‍ സ്ത്രീ ചപല, അബല എന്ന വാക്കിനൊക്കെ മാറ്റു വരുത്തികൊണ്ട് ബസ്, ടാങ്കര്‍ലോറി, ഓട്ടോറിക്ഷാ ഒക്കെ ഓടിക്കാന്‍ തുടങ്ങിയിരിക്കയാണല്ലോ.

പിന്നൊരു കാര്യം അമ്മ അഥവാ സ്ത്രീകള്‍ കല്ലും, ഇരുമ്പും ഒന്നുമല്ലെന്നോര്‍ക്കുക. മക്കളുടെ ചിന്ത അവര്‍ 80 ഉം അമ്മമാര്‍ 25 ഉം ആണ് ഇപ്പോഴും എപ്പോഴും എന്ന്. എല്ലു മുറിയെ പണിയുന്ന സ്ത്രീക്ക് പുല്ലുവില കല്പിക്കാത്ത സ്ഥലങ്ങള്‍ ഇപ്പോഴും ഭൂമിയിലുണ്ടെന്നുള്ളതില്‍ ഖേദം.

ചിന്താഗതികള്‍ക്ക് മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇണയായി തുണയായി വരേണ്ടവര്‍ സ്ത്രീയുടെ അന്തകരായി തീരാതിരിക്കുക. സ്ത്രീയുടെ ശക്തി  മക്കളെ മനസിലാക്കികൊടുക്കൂ. തുല്യത എല്ലാ കാര്യത്തിലും കാണിച്ചുകൊടുക്കൂ അടുത്ത തലമുറയെ. അപ്പോള്‍ കുടുംബം  നന്നാകും, നാട് നന്നാകും. കൈ നനയാതെ മീന്‍ പിടിക്കാന്‍ നടക്കുന്ന മഹാന്മാരേ നിങ്ങള്‍ തനിച്ചാവുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ.

സ്ത്രീ ശക്തിയാണ്. അവളെ മാനിക്കൂ, സ്‌നേഹിക്കൂ, ജോലിയിലും കൂട്ടാളിയാവൂ. എനിക്ക് മലയാളിയെ വേണ്ടെന്നുള്ള പേരു ദോഷം മാറ്റിയെടുക്കൂ. ബോസുകളി മാറ്റി സമത്വം  വീട്ടിലെങ്കിലും പാലിക്കൂ.
അടുത്ത തലമുറ നിങ്ങളുടെയൊക്കെ വിളയാട്ടത്തിന് നിന്നു തരില്ല എന്ന് തീര്‍ച്ച. പിന്നെ സ്ത്രീധനം ചോദിക്കുന്നതിനു പകരം ഒരു യന്ത്രമനുഷ്യനെ കൂടി പുരുഷധനമായി സ്ത്രീ ചോദിക്കുന്നത് നന്നായിരിക്കും ഇത്തരുണത്തില്‍. ഞാനാരെയും അടക്കി ആക്ഷേപിക്കുകയല്ല. വളരെ നല്ല പുരുഷന്മാര്‍ എന്റെ കണ്‍മുമ്പിലുണ്ട് കേട്ടോ! എനിക്ക് മലയാളിയെ വേണ്ടെന്നുള്ള പേരു ദോഷം മാറ്റി കുറിക്കൂ!


Facebook Comments

Comments

  1. Blessings !

    2021-10-19 16:00:30

    This 22nd, The Church ( as well as the world ought to ) celebrate The Feast of St.John Paul 11 - chosen for our times , inviting all to trust in The Lord, thus not to be afraid , that He has shown us The Way of living in The Divine Will of The Father , in taking on The Sacred Humanity ,redoing all the acts of all of humanity, from Adam to the last , in the merits of The Incarnation Passion Resurrection , that we can ask for those fruits into our lives as His Mercy for us all . The trust that as long we we strive to discern and live in His Holy Will , we would be blessed to overcome trials , He would turn same around , to be for His glory and would allow the experience and sufferings as well to bring good out of same into many other lives, even generations as well . The contraceptive mentality that holiness and chastity in marriage is beyond our God given strength and grace is the lie and plague that has afflicted the whole world including The Church , thus the fear of life itself and families choosing to serve the false gods of money power and the flesh, who are out to destroy all that is good . We need not look too far to recognise the roots of all the evils either - the rebellion in nature and all .Invoking The Precious Blood to be set free from such to have New Life in His holiness is to be an ongoing mission in all our lives . The saints and martyrs , such as The North American Martyrs ( Feast Day today ) who came to these shores to bring the same Truth and freedom into warring and afflicted cultures are also for the help of all from heaven .The tradition of arranged marriages is an honored custom , that can be made more up to date , considering we are living in times of the battle of demonic forces against family and marriage . Thank God that The Lord has also opened up the flood gates of mercy such as more means of prayer support - sending on line petitions , such as to The Logos ministry site of Fr. Jose in Bangalore as well as other such - the former , humble and down to earth , yet gifted with powerful charisms as well as being in exorcism ministry , there are daily testimonials from persons of all faith backgrounds who give joyful witness to being blessed in varied areas of lives , including some of the serious issues of destructive confusions that the Govt now dare to mandate as areas that cannot even be addressed anymore .The Divine Will revelations - there is an online version written by a holy priest that can serve as a starter , called Little Catechism of The Divine Will ; one good aspect of same is said to be making the practice of virtue easier . Seeking The Kingdom of The Divine Will, entering marriage for the sanctification of families and generations with the help of our powerful tender loving Mother , who did just that all her life , to have all else added - hope all our families would find hope and trust and holiness and peace in seeking The Kingdom as well . The excesses of the weddings of these times , at times from the vainglorious fears of wanting to fit in can be addressed by ? having a few weddings all grouped together as one event and choosing the church halls for the occasion , sparing the use of abuse of alcohol and such as well . Blessings !

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

The Village of Valady and Dr. A.K.B. Pillai (P.G. Panikker)

നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം (വാല്‍ക്കണ്ണാടി - കോരസണ്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?' (പി.പി.ചെറിയാന്‍)

പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)

ക്രിപ്റ്റോകറൻസികൾക്കു ഇന്ത്യൻ ശത്രുസംഹാരപൂജ ? ( മാത്യു ജോയിസ്, ലാസ് വേഗാസ്)

മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

ജോസ് തറയിൽ ഇനി ദീപ്തമായ ഓർമ്മ

ഹലാലും ഹറാമും മാങ്ങാതൊലിയും (ചാണക്യന്‍)

ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ? (ജോര്‍ജ് എബ്രഹാം)

സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)

വേലക്കിടയിലെ അത്യാഹിതം (ഇള പറഞ്ഞ കഥകൾ-15 , ജിഷ യു.സി)

ഒരു ചോറ്റുപാത്രത്തിൻ്റെ ഓർമ്മക്ക് (വിഷ്ണു പുൽപ്പറമ്പിൽ)

ആരാണ് ദൈവം, എന്താണ് ദൈവം ? ( ലേഖനം ഭാഗം - 2 : ജയൻ വർഗീസ്

കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി

ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)

നന്ദിയില്ലാത്ത... (ജോസ് ചെരിപുറം)

ഒറ്റമരത്തിന് പറയാനുള്ളത് (സുധീർ കുമാർ )

സൂര്യകാന്തിപ്പാടങ്ങൾ (ഓർമ്മക്കുറിപ്പ് : രാജൻ കിണറ്റിങ്കര)

കമല ഹാരിസ് വേട്ടയാടപ്പെടുന്നതിനു പിന്നിൽ? (മീട്ടു റഹ്മത്ത് കലാം)

സാഹിത്യനാമങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

View More