Image

മൂന്നു വയസ്സുകാരന്‍ സച്ചുവിന്റെ മൃതദേഹവും കണ്ടെത്തി; ആന്‍സിക്കായി തിരച്ചില്‍

ജോബിന്‍സ് Published on 18 October, 2021
മൂന്നു വയസ്സുകാരന്‍ സച്ചുവിന്റെ മൃതദേഹവും കണ്ടെത്തി; ആന്‍സിക്കായി തിരച്ചില്‍
അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍പ്പുഴയായി മാറിയ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കണാതായ മൂന്നു വയസ്സുകാരന്‍ സച്ചുവിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നലെ രാത്രി അവസാനിപ്പിച്ച തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു. പതിനൊന്നേ കാലോടെയാണ് ജിവന്റെ തുടിപ്പ് പോലും ശേഷിക്കാതെ നാട്ടുകാരുടെ പൊന്നോമനയായ സച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. 

വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. കുട്ടി അടുക്കളയിലിരുന്ന് കളിക്കുകയായിരുന്നോ അതോ വീടിന് താഴെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. 

ഓട്ടോ കിടന്ന പ്രദേശങ്ങളും രക്ഷാ പ്രവര്‍ത്തകര്‍ അരിച്ച് പെറുക്കിയിരുന്നു. എന്നാല്‍ കനത്ത മഴയില്‍ കുട്ടി തന്നെ ഓട്ടോയില്‍ ഇരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് വീട് പൊളിഞ്ഞ് കിടന്ന പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയത്. ഈ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെയാണ് ഇനി കണ്ടെത്താനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക