Image

പുതിയ റോളില്‍ ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

ജോബിന്‍സ് Published on 18 October, 2021
പുതിയ റോളില്‍ ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു
ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആവേശ വിജയം കെട്ടടങ്ങും മുമ്പ് അടുത്ത ദൗത്യവുമായി ധോണി കളത്തിലിറങ്ങി. ട്വന്റി-ട്വന്റി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ മെന്ററായാണ് ധോണി ടീമിനൊപ്പം ചേരുന്നത്. ധോണി ടീമിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് ബിസിസിഐ ഇക്കാര്യം ട്വിറ്റ് ചെയ്തത്. 

പുതിയ വേഷത്തില്‍ ടീമിനൊപ്പം എത്തുന്ന കിംഗ് ധോണിക്ക് ഹൃദ്യമായ സ്വാഗതം എന്നായിരുന്നു ബിസിസിഐയുടെ ട്വീറ്റ്. ട്വന്റി -ട്വന്റി ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍. അന്ന് യുവതാരങ്ങളാല്‍ സമ്പന്നമായിരുന്ന ടീം ഇന്ത്യയെ നയിച്ചത് എംഎസ് ധോണിയായിരുന്നു. 

ധോണിയുടെ അനുഭവപരിചയം ഇന്നത്തെ ടീമിന് മുതല്‍ക്കൂട്ടാക്കുക എന്നതാണ് ധോണിയെ പുതിയ റോളില്‍ നിയമിക്കുന്നതിലൂടെ ബിസിസിഐ ഉദ്ദേശിക്കുന്നത്. 2019 ലെ ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. 

കഴിഞ്ഞ ഐപിഎല്‍ സീസണ് മുമ്പ് ധോണി അനാതാരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. ധോണിയുടെ സാന്നിധ്യം ഡ്രസിംഗ് റൂമില്‍ ഉണ്ടാകുന്നത് താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ഇപ്പോള്‍ ടീം ഇന്ത്യയും ധോണിയും ദുബായിലാണ് ഉള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക