VARTHA

സംസ്ഥാനത്ത് കനത്ത മഴ: ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി

Published

on

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്ബുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്ബുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇവ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രെെഡേ ആചരിക്കണം.

മലിനജല സമ്ബര്‍ക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്ന സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്ബോള്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി

നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്

അഗേറ്റ് പാത്രങ്ങൾ-പുടിന് നരേന്ദ്ര മോദിയുടെ സ്നേഹോപഹാരം

മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

ഇന്ത്യയില്‍ ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധര്‍

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ പാക് യുവാവ് അറസ്റ്റില്‍

ഒമിക്രോണ്‍; മഹാരാഷ്ട്രയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന 109 പേരെ ഇതുവരെ കണ്ടെത്താനായില്ല

പരീക്ഷയെന്ന വ്യാജേന 17 പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍; ഡോക്ടറുടെ പരിശോധനാഫലം വീണ്ടും പോസിറ്റീവ്

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ നിരക്ക് വര്‍ധിക്കുന്നു

ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം

നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി

14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന് കോലഞ്ചേരിയില്‍

ഇന്ത്യയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 23 ആയി

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിട്ട; തീരങ്ങളിലെ വീടുകളില്‍ വെള്ളംകയറി; ഇടുക്കി പുലര്‍ച്ചെ തുറക്കും

പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ

വൃഷ്ടിപ്രദേശത്ത് കനത്ത മഴ: ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 30 മരണം

ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു

ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം; സൈന്യം എത്തിയത് തീവ്രവാദികളെകുറിച്ച് വിവരം ലഭിച്ചതുകൊണ്ടെന്ന് അമിത് ഷാ

മുന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ല; ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോന്‍ അന്തരിച്ചു

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണം: ഐഎംഎ

മ്യാ​ന്‍​മ​റില്‍ ഓം​ഗ് സാ​ന്‍ സൂ​ചി​ക്ക് നാ​ല് വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ

View More