Image

ഇന്‍ഡ്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുക ലക്ഷ്യമെന്ന് പ്രധാനമന്ത്രി ; 7 പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പിച്ചു

Published on 15 October, 2021
ഇന്‍ഡ്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി  മാറ്റുക  ലക്ഷ്യമെന്ന് പ്രധാനമന്ത്രി ; 7 പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പിച്ചു
ന്യൂഡെല്‍ഹി: ഇന്‍ഡ്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച്‌ രൂപീകരിച്ച ഏഴ് പ്രതിരോധ കമ്ബനികള്‍ രാജ്യത്തിന് സമര്‍പിച്ച്‌ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്‍ഡ്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്നും ഇത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യമാണെന്നും മോദി പറഞ്ഞു. പുതിയ കമ്ബനികള്‍ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. 41 ഓര്‍ഡിനന്‍സ് ഫാക്ടറികളെ പുനസംഘടിപ്പിച്ച്‌ ഏഴു പുതിയ കമ്ബനികളാക്കാനുള്ള തുടക്കം ഈ പുതിയ യാത്രയുടെ ഭാഗമാണെന്നും മോദി പറഞ്ഞു. ഭാവിയുടെ സാങ്കേതിക വിദ്യയിലായിരിക്കണം പ്രതിരോധ ഗവേഷണത്തിന്റെ ശ്രദ്ധയെന്നും ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. ആഗോളതലത്തില്‍ നമ്മള്‍ മുന്‍പന്തിയില്‍നിന്ന് നയിക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രതിരോധ രംഗത്തെ കയറ്റുമതി 315 ശതമാനമായി ഉയര്‍ന്നുവെന്നും മോദി പറഞ്ഞു.

'പുതിയ കമ്ബനികള്‍കായി 65,000 കോടി രൂപ നീക്കിവെച്ചു. ഈ കമ്ബനികള്‍ ആയുധങ്ങളും വെടിക്കോപ്പുകളും വാഹനങ്ങളും നൂതന സാങ്കേതിക വിദ്യകളും നല്‍കുകയും ഇന്‍ഡ്യയെ ആഗോള ബ്രാന്‍ഡായി ഉയര്‍ത്തുകയും ചെയ്യും. -മോദി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക