Image

തിരിച്ചെത്തിയെന്ന കുറിപ്പുമായി പി വി അന്‍വര്‍ എംഎല്‍എ

Published on 15 October, 2021
തിരിച്ചെത്തിയെന്ന കുറിപ്പുമായി പി വി അന്‍വര്‍ എംഎല്‍എ
തിരുവനന്തപുരം: താന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍.
അതേസമയം എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച്‌ നിരവധി പേരാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. പലര്‍ക്കും കുറിക്കുകൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്.

ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നല്‍കാന്‍ എംഎല്‍എ മടിച്ചിട്ടില്ല. പി.വി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്ബൂരുകാര്‍ തന്നിട്ടില്ലല്ലോ.ആദ്യം ആ വില ഉയര്‍ത്താന്‍ നോക്ക്‌ എന്നാണ് എംഎല്‍എയുടെ പരിഹാസം.

അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്ബുക്കിലെ എംഎല്‍എയുടെ പ്രതികരണം. പി.വി അന്‍വറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക