Image

ശാസ്താംകോട്ട താലൂക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം , കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി

Published on 15 October, 2021
ശാസ്താംകോട്ട താലൂക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം , കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചതായും മന്ത്രി വ്യക്തമാക്കി. ഡ്യൂടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. സംഭവത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കി.

ആക്രമണത്തില്‍ പരിക്കേറ്റ മെഡികല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് അക്രമണത്തിന് കാരണം. അതേസമയം ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് മര്‍ദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക