തിരുവനന്തപുരം: വിജയദശമി നാളില്‍ വിദ്യാരംഭത്തിനെത്തിയ കുരുന്നുകളെ എഴുത്തിനിരുത്തിയതിന്റെ അനുഭവം പങ്കുവച്ച് ശശി തരുര്‍ എം.പിയുടെ ട്വീറ്റ്. 'അന്ധകാര ശക്തികളെ അകറ്റുന്നതിനുള്ള മാര്‍ഗമായി അറിവിനെ കാണുന്നതിനെ ആദരിക്കുന്നു. വിദ്യാരംഭം നല്ല ഉത്സാഹത്തിലാണ്. കുട്ടികളെ എഴുത്തിനിരുത്താന്‍ ചിലര്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാ വര്‍ഷവും തിരുവനന്തപുരത്തെ വസതിയില്‍ ഈ പതിവുണ്ട്. കുരുന്നു വിരലുകള്‍ പിടിച്ച് 'ഓം ശ്രീ' എന്ന് മൂന്ന് ഭാഷകളില്‍ എഴൂതിച്ചു.
എല്ലാ കുട്ടികളും അപരിചിതരെ കൊണ്ട് അക്ഷരം കുറിക്കുന്നതില്‍ സന്തുഷ്ടരായിരുന്നില്ല. എന്നാല്‍ മിക്കവരും വിദ്യാരംഭത്തിന്റെയും മാതാപിതാക്കളുടെ ഉത്സാഹത്തിന്റെയും ആവേശം ഏറ്റെടുത്തിരുന്നു.
കുട്ടികളെ എഴുത്തിനിരുത്തുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. മാതാപിതാക്കളുടെ മടിയിലിരിക്കുന്ന കുട്ടികളുടെ വിരല്‍ പിടിച്ച് അരിയിലാണ് അക്ഷരം കുറിപ്പിച്ചത്. ഒട്ടുമിക്ക കുട്ടികളും വലിയ കൗതുകത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ ചിലരാകട്ടെ കരച്ചിലിലായിരുന്നു.
ശശി തരൂര്‍ പിന്നീട് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ എത്തി ചടങ്ങുകളില്‍ പങ്കെടുത്തു.