Image

ദുര്‍ഗാ പൂജക്കിടയിലെ അക്രമം; രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി

Published on 15 October, 2021
ദുര്‍ഗാ പൂജക്കിടയിലെ അക്രമം; രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി
ബംഗ്ലാദേശ് : ദുര്‍ഗാ പൂജാ വേദികള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമാണ് ഹിന്ദു ക്ഷേത്രങ്ങളിലെ ദുര്‍ഗാപൂജ വേദികളില്‍ അക്രമം ഉണ്ടായത്. 

ദുര്‍ഗ പൂജ നടക്കുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ അക്രമങ്ങളില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും നീതി നടപ്പിലാക്കുമെന്നും ഹസീന വ്യക്തമാക്കി.

ധാക്കയിലെ ധാക്കേശ്വരി നാഷണല്‍ ടെപിളിലെ ദുര്‍ഗാപൂജയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അക്രമ സംഭവങ്ങളിലെ പ്രതികളേക്കുറിച്ചുള്ളള വിവരങ്ങള്‍ ശേഖരിക്കുകയാണ്. പുത്തന്‍ ടെക്നോളജി ഉപയോഗിച്ച്‌ അവരെ കണ്ടെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമുദായിക സ്പര്‍ധ പടര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കാനും അവര്‍ ആവശ്യപ്പെട്ടു. അക്രമികളെ വേട്ടയാടി പിടിച്ച്‌ ശിക്ഷിക്കുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്ന രീതിയില്‍ ഒന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്രമസംഭവങ്ങളെക്കുറിച്ച്‌ ഷെയ്ഖ് ഹസീന പറഞ്ഞു.

ദുര്‍ഗ പൂജ നടക്കുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ അക്രമങ്ങളില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക