Image

യു.കെയില്‍നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു

Published on 14 October, 2021
യു.കെയില്‍നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു
ന്യൂഡല്‍ഹി: യു.കെയില്‍നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക്  ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത പരിശോധനയും ക്വാറന്‍റീനും അവര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.

പുതിയ സാഹചര്യത്തില്‍ ഈ മാസം 11ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായും പകരം ഫെബ്രുവരി 17ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.കെയില്‍നിന്ന് വരുന്ന രണ്ട് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും 10 ദിവസം നിര്‍ബന്ധിത ക്വാറന്‍റീനാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക