Image

ഹൂസ്റ്റണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.

സിജോയ് പറപ്പള്ളില്‍ Published on 13 October, 2021
ഹൂസ്റ്റണില്‍  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍:  പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷന്‍ ലീലീഗിന്റെ  ഇടവക തല ഉദ്ഘാടനം  ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളയില്‍ ഒക്ടോബര്‍ 3 ഞായറാഴ്ച നടത്തി.  ഫൊറോനാ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര ദീപം തെളിച്ച് കൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ 9 മണിക്ക് വിശുദ്ധ  കുര്‍ബാനയോകൂടി ആരംഭിച്ച പരിപാടിയില്‍ മിഷന്‍ ലീഗ് അംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും പുതിയ ഭാരവാഹികള്‍ സത്യ പ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്തു. മിഷന്‍ ലീഗ് അംഗങ്ങള്‍ പ്ലാറ്റിനം ജൂബിലി ഗാനം ആലപിച്ചു. മിഷന്‍ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടന്റെയും ഉദ്ഘാകാടനം നിര്‍വഹിച്ച മാര്‍. തോമസ് തറയില്‍ പിതാവിന്റെയും സ്വര്‍ഗീയ മധ്യസ്ഥരായ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെ യും കൊച്ചുത്രേസ്യയു ടേയും വേഷമണിഞ്ഞ് എത്തിയ കുട്ടികള്‍ ചടങ്ങിന് കൂടുതല്‍ മികവേകി.  

നന്മയും സഹാനുഭൂതിയും കുഞ്ഞുങ്ങളില്‍ വളര്‍ത്താന്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്ന് സുനി അച്ചന്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.  സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുല്യങ്ങളില്‍ സമര്‍പ്പിതമായ കുഞ്ഞു മിഷിനറിമാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്  ചെറുപുഷ്പ മിഷന്‍ ലീഗ് ലോകമെമ്പാടും പ്രവര്‍ത്തിച്ചു വരുന്നത്.  പതാക ഉയര്‍ത്തലിനും മിഷന്‍ ആന്തത്തിനും ശേഷം അവസാനിച്ച പരിപാടികള്‍ക്ക് വൈസ് ഡയറക്ടര്‍ സി. ജോസിയ എസ്.ജെ.സി, മതബോധന ഡയറക്ടര്‍ രാരിച്ചന്‍ ചെന്നാട്ട്, സി. റെജി എസ്.ജെ.സി, സി. ജോയ്‌സി എസ്.ജെ.സി, ഓര്‍ഗനൈസര്‍മാരായ  ലൂസി ഐക്കരേത്ത്, ഷീബ താന്നിച്ചുവട്ടില്‍  എന്നിവര്‍ നേതൃത്വം നല്‍കി.



സിജോയ് പറപ്പള്ളില്‍ 

ഹൂസ്റ്റണില്‍  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണില്‍  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണില്‍  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണില്‍  ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക