Image

ആമസോണിൽ വിജയകരമായി പ്രദർശനം തുടർന്ന് 'കാടകലം'

Published on 12 October, 2021
ആമസോണിൽ  വിജയകരമായി പ്രദർശനം തുടർന്ന് 'കാടകലം'

പെരിയാർവാലി ക്രിയേഷൻസിന്റെ ബാനറിൽ  സഗിൽ  രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത  കാടകലം ആമസോൺ യുകെ, യുഎസ്  പ്ലാറ്റ്ഫോമുകളിൽ  വിജയകരമായി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി മുന്നേറുന്നു 
ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത് 

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സാനിധ്യം തെളിയിച്ച മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ്  സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത് 
ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും  ചിത്രത്തിൽ വേഷമിടുന്നു 

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന  ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 
ബി കെ ഹരിനാരായണന്റെ വരികളിൽ  പി എസ് ജയഹരി സംഗീതം ചെയ്ത്  സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

 കാടിന്റെ മനോഹാരിത ഒപ്പിയെടുത്ത  കാടകലം ഇതിനോടകം തന്നെ  UK, US പ്രവാസികൾക്കിടയിൽ ഒരു ചർച്ചയായി മാറി കഴിഞ്ഞിട്ടുണ്ട് 

കാടിന്റെ നിലനിനിൽപ്പും ആദിവാസികളുടെ പ്രേശ്നങ്ങളും  അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രതയും  സംസാരിക്കുന്ന കഥയാണ് കാടകലം 

സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്

ഇടുക്കി ഡാമിന്റെ പരിസര പ്രേദേശത്ത്‌ ഉൾ വനത്തിലായിരുന്നു  സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്

ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ് 
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  - ജിന്റോ തോമസ് 
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ് 
പോസ്റ്റർ ഡിസൈനിങ് ഉമർ മുക്താർ 
കൾ
കുടുംബ പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് കാടകലത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക