Image

മനുഷ്യാവകാശങ്ങളില്‍ ചിലരുടെ 'തിരഞ്ഞെടുപ്പ്' ഹാനികരം: പ്രധാനമന്ത്രി; ലഖിംപുര്‍ സംഭവത്തില്‍ ഒളിയമ്പ്

Published on 12 October, 2021
 മനുഷ്യാവകാശങ്ങളില്‍ ചിലരുടെ 'തിരഞ്ഞെടുപ്പ്' ഹാനികരം: പ്രധാനമന്ത്രി; ലഖിംപുര്‍ സംഭവത്തില്‍  ഒളിയമ്പ്

ന്യുഡല്‍ഹി: മനുഷ്യാവകാശ വിഷയങ്ങളില്‍ ചിലര്‍ സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് സമീപനം രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമുള്ള കണ്ണുകൊണ്ടാണ് നോക്കുന്നത്. അത് നമുഷ്യാവകാശങ്ങളിലും ജനാധിപത്യത്തിനും ഹാനികരമാണ്. 

ചിലര്‍ ചില സംഭവങ്ങളില്‍ മാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നു. മറ്റു ചിലതില്‍ കാണുന്നില്ല. രാഷ്ട്രീയ കണ്ണടയിലൂടെ നോക്കുമ്പോള്‍ മാത്രമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ കാണുന്നത്. ഇത്തരം തിരഞ്ഞെടുപ്പ് സ്വഭാവം ജനാധിപത്യത്തിന് ഹാനികരമാണ്. -മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ് 28ാം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സബ്കാ സാത്ത്, സബ്കാ വികാസ് മുദ്രാവാക്യം എല്ലാവരുടെയും മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ േകന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമ വാര്‍ത്ത രാജ്യാന്തര തലത്തില്‍ വരെ വാര്‍ത്തയായ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ലഖിംപുര്‍ സംഭവത്തെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ കേന്ദ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്. മസാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും നീതിക്കുള്ള അവകാശവുമാണ് ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക