Image

കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ ലഖിംപുരില്‍, കോണ്‍ഗ്രസ് സംഘം നാളെ രാഷ്ട്രപതിയെ കാണും

Published on 12 October, 2021
കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ ലഖിംപുരില്‍, കോണ്‍ഗ്രസ് സംഘം നാളെ രാഷ്ട്രപതിയെ കാണും


ലക്‌നൗ: ലഖിംപുര്‍ ഖേരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നാടിന്റെ ആദരാജ്ഞലി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. വിവിധ കക്ഷി നേതാക്കള്‍ ലഖിംപുര്‍ ഖേരിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പ്രിയങ്ക ഗാന്ധി വദ്ര അടക്കമുള്ള നേതാക്കളെ പോലീസ് തടഞ്ഞു. സിതാപൂര്‍ ടോളിലാണ് തടഞ്ഞുവച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഖിലേഷിനോട് പോലീസ് മോശമായി പെരുമാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് സര്‍ക്കാര്‍ അനത്ത വില നല്‍കേണ്ടി വരുമെന്നും യു.പി കോണ്‍ഗ്രസ് വ്യക്തമാക്കി. 

പോലീസ് വിലക്ക് മറികടന്ന് പ്രിയങ്ക സമ്മേളന സ്ഥലത്ത് എത്തി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്തും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്.

ശിരോമണി അകാലിദര്‍ നേതാക്കളായ മഞ്ജിന്ദര്‍ സിംഗ് സിര്‍സ, ലവ്പ്രീത് സിംഗ് , ഗുരുവിന്ദര്‍ സിംഗ്,  ദാല്‍ജിത് സിംഗ് നാഷ്താര്‍ സിംഗ് എന്നിവരെയും യു.പി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിലെ ബറേലിയില്‍ പോലീസ് തടഞ്ഞുവെച്ചു. 

അതേസമയം, സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹന വ്യൂഹത്തിലുണ്ടായിരുന്ന അങ്കിത് ദാസ് എന്നയാളുടെ ഡ്രൈവര്‍ ശേഖര്‍ ഭാരതി ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ അറസ്റ്റിലായ ശേഖര്‍ ഭാരതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 

അതിനിടെ, കോണ്‍ഗ്രസ് പ്രതിനിധി സംഘം നാളെ പ്രസിഡന്റ് രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൂടിക്കാഴ്ച നടത്തുക. ഇതിനുള്ള അനുമതി രാഷ്ട്രപതിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, എ.കെ ആന്റണി, ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കക്ഷി നേതാവ് അധിര്‍ ഞ്ജന്‍ ചൗധരി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, കെ.സി വേണുഗോപാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക