Image

മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്‌നിക്കും ഒക്ടോബര്‍ 16 ന് ശനിയാഴ്ച

ജീമോന്‍ റാന്നി Published on 12 October, 2021
 മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്‌നിക്കും ഒക്ടോബര്‍ 16 ന് ശനിയാഴ്ച
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്ഷത്തെ കുടുംബ സംഗമവും പിക്നിക്കും ഒക്ടോബര്‍ 16 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 2 വരെ പെയര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ (ഷാഡോ ക്രീക്ക് റാഞ്ച്)  വച്ച് നടത്തുമെന്ന് (SCR Sports Complexc, 13050, Shadow Creek Parkway, Pearland, TX 77584) പ്രസിഡണ്ട് ചാക്കോ നൈനാന്‍ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം കുടുംബസംഗമവും പിക്നിക്കും നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ പിക്‌നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്ലി മാത്യു ട്രഷറര്‍ സെന്നി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു,

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ചാക്കോ നൈനാന്‍ - 832 661 7555  



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക