Image

ബ്ലാക്ക് ഫം​ഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published on 11 October, 2021
ബ്ലാക്ക് ഫം​ഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിന്‍െറ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തലവേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന് ചികിത്സയിലിരിക്കയൊണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

മുമ്ബ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയയായിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക