Image

കല്‍ക്കരി- വൈദ്യുതി പ്രതിസന്ധി: അമിത് ഷാ കേന്ദ്രമന്ത്രിമാരുമയി കൂടിക്കാഴ്ച നടത്തി

Published on 11 October, 2021
കല്‍ക്കരി- വൈദ്യുതി പ്രതിസന്ധി: അമിത് ഷാ കേന്ദ്രമന്ത്രിമാരുമയി കൂടിക്കാഴ്ച നടത്തി


ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമവും അതേതുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കല്‍ക്കരി വിമതരണം തടസ്സപ്പെടട്‌തോടെ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി പ്രതിസന്ധി രൂക്ഷമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ഉന്നത ദ്യോഗസ്ഥരും പൊതുമേഖല ഊര്‍ജ കമ്പനിയായ എന്‍.ടി.പി.സി ലിമിറ്റഡിന്റെ ഉന്നതരും യോഗത്തില്‍ പങ്കെടുത്തു. 

വൈദ്യുതി പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രം കല്‍ക്കരി കരുതല്‍ ഉറപ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും മറ്റ് നഗരങ്ങളിലും പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സൂചനയുണ്ടായിരുന്നു. നിലവില്‍ കല്‍ക്കരി ഉപഭോഗ വൈദ്യുതി പ്ലാന്റുകളിലെ ഇന്ധന ശേഖരം 7.2 മില്യണ്‍ ടണ്‍ ആണ്. ഇത് നാല് ദിവസത്തെ ആവശ്യത്തിന് തികയുമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പൊതുമേഖല കമ്പനിയായ കോല്‍ ഇന്ത്യയുടെ കൈവശം 40 മില്യണ്‍ ടണ്‍ കല്‍ക്കരി അധിക ശേഖരമുണ്ട്. ഇത് വൈദ്യുതി നിലയങ്ങള്‍ക്ക് നല്‍കും. വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന വാദം തെറ്റാണെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക