Image

ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 10 October, 2021
 ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു


ശ്രീനഗര്‍: അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മുവില്‍ നടന്ന ചടങ്ങിലാണ് ദീപികയുടെ ഔദ്യോഗിക കോണ്‍ഗ്രസ് പ്രവേശം. കര്‍ഷകര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും അവര്‍ക്ക് വേണ്ടി പോരാടുമെന്നും കോണ്‍ഗ്രസ് പ്രവേശനത്തിനു ശേഷം ദീപിക വ്യക്തമാക്കി. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരി ആയിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു. തനിക്ക് 
അധികാരം വേണ്ട. എന്നാല്‍ ഈ മഹത്തായ രാജ്യത്തിന്റെ സമാധാനവും ശാന്തതയും ഇല്ലാതാക്കുന്ന രാഷ്ട്രീയ കഴുകന്മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനായാണ് താനും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും ദീപിക പ്രസ്താവനയില്‍ വ്യക്തമാക്കി. 


ജമ്മു കാശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ മുന്‍ അഭിഭാഷകയാണ് ദീപിക. കോണ്‍ഗ്രസില്‍ ചേരുമെന്ന് ദീപിക നേരത്തെ വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക