Image

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

Published on 09 October, 2021
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു



മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഷാരൂഖിന്റെ ഡ്രൈവര്‍ രാജേഷ് മിശ്ര മുംബൈയിലെ എന്‍.സി.ബി ഓഫീസിലെത്തി. 

കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനെ കോടതി റിമാന്‍ഡ ചെയ്ത് ആര്‍തര്‍ റോഡ് ജയിലിലേക്ക് അയച്ചിരിക്കുകയാണ്. എന്‍സിബി കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് കോടതി ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തേക്കാണ് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ആര്യന്‍ ഖാന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോയ മേര്‍സിഡസ് ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് മിശ്രയാണെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക