Image

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 101 മരണം

Published on 09 October, 2021
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 101 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍കോട് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,66,250 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,52,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 13,399 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,13,132 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക