Image

പ്രഭുദേവ നായകനാകുന്ന സൈക്കോ ത്രില്ലര്‍ ബഗീരയുടെ ട്രെയിലര്‍ പുറത്ത്

ആശ എസ്. പണിക്കര്‍ Published on 09 October, 2021
               പ്രഭുദേവ നായകനാകുന്ന സൈക്കോ ത്രില്ലര്‍ ബഗീരയുടെ ട്രെയിലര്‍ പുറത്ത്
പ്രഭുദേവ കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് സൈക്കളോജിക്കല്‍ ത്രില്ലര്‍ ബഗീരയുടെ ട്രെയിലര്‍ പുറത്ത്. ആദിക് രവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭുദേവ ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുക. താരം വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഏഴ് നായികമാരാണുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സായ്കുമാര്‍, പരഗതി, നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.ആര്‍ ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ഗണേഷന്‍ എസ്. ഛായാഗ്രഹണം സെല്‍വ കുമാര്‍, അഭിനന്ദന്‍ രാമാനുജം. എഡിറ്റിങ്ങ് റൂബന്‍, നൃത്ത സംവിധാനം രാജു സുന്ദരം, ബാബ ഭാസ്‌ക്കര്‍, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കപ്പു സ്വാമി. 

     അശ്‌ളീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്ക മറുപടി കൊടുത്ത് നടി ദുര്‍ഗ കൃഷ്ണ

അശ്‌ളീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് തക്ക മറുപടി കൊടുത്ത് നടി ദുര്‍ഗ കൃഷ്ണ. ''സ്വന്തം പെണ്ണിനെ വേറൊരുത്തന്‍ ലിപ് ലോക്ക് ചെയ്തു. ഇവന് നാണമില്ലേ' എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. 'മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലേ എന്നായിരുന്നു ദുര്‍ഗ്ഗയുടെ മറുപടി. ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ വേളയുടെ ചിത്രങ്ങള്‍ ദുര്‍ഗ്ഗ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ഇതിനു നേരെയാണ് വിമര്‍ശനം ഉണ്ടായത്. 

കൃഷ്ണ ശങ്കര്‍ നായകനാകുന്ന കുടുക്ക് 205 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദുര്‍ഗ്ഗയെ ലിപ് ലോക്ക് ചെയ്യുന്ന രംഗമുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ രംഗത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യം അടുത്തിടെ ദുര്‍ഗ്ഗ കൃഷ്ണ തന്നെ വ്യക്തമാക്കിയിരുന്നു. കുടുക്കിലെ ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ തന്നെ ഏറെ പ്രോത്സാഹിപ്പിച്ചത് അര്‍ജ്ജുന്‍ ആയിരുന്നെന്നും ലിപ്ലോക്ക് എന്നതൊന്നും അദ്ദേഹത്തെ സംബന്ധിച്ച് ഒരു പ്രശ്‌നമായിരുന്നില്ലെന്നുമാണ് ദുര്‍ഗ്ഗ പറഞ്ഞത്. 

''കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാന്‍ എന്നെ ഏറെ സഹായിച്ചത് അര്‍ജ്ജുനായിരുന്നു. വളരെ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. അര്‍ജ്ജുനോട് സിനിമയില്‍ ഇങ്ങനെ ഒരു ലിപ് ലോക്ക് സീനുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നമായിരുന്നില്ല. പിന്നെ ഞങ്ങളുടെ രണ്ടു പേരുടെയും ടെന്‍ഷന്‍ ഇതു വീട്ടുകാര്‍ എങ്ങനെയെടുക്കും എന്നതായിരുന്നു. എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. അര്‍ജ്ജുന്റെ വീട്ടില്‍ അദ്ദേഹം തന്നെയാണ് എനിക്കു വേണ്ടി സംസാരഹിച്ചത്. ആ കാര്യത്തില്‍ ഞാന്‍ ലക്കിയായിരുന്നു. അത്രയ്ക്കും സപ്പോര്‍ട്ടീവായിരുന്നു. '' 

''പിന്നെ ഇത് നമ്മുടെ ജോലിയാണ്. അതല്ലാതെ നമ്മള്‍ ആ സിനിമയുടെ ഡയറക്ടറോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. മാത്രമല്ല, അവിടെ കിച്ചുവും ദുര്‍ഗ്ഗയുമല്ല. മാരനും ഈവുമാണ്. രണ്ടു കഥാപാത്രങ്ങള്‍ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്‌സണല്‍ ലൈഫിനെ എഫക്ട് ചെയ്യേണ്ട ആവശ്യമില്ല. ഭാഗ്യത്തിന് ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങനെയുളള പാര്‍ട്ട്‌ണേഴ്‌സിനെയാണ് കിട്ടിയിരിക്കുന്നത്.'' ദുര്‍ഗ്ഗ കൃഷ്ണ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക