Image

ലഹരി കേസ്‌; ആര്യനെ പിന്തുണച്ച്‌ സോമി

Published on 09 October, 2021
ലഹരി കേസ്‌; ആര്യനെ പിന്തുണച്ച്‌ സോമി


''ആരാണ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചു നോക്കാത്തത്‌. ഈ കുട്ടിയെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. ആരും പുണ്യാളന്‍മാരല്ല. മയക്ക മരുന്നു കേസില്‍ അറസ്റ്റിലായി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന്‌ ജയിലിലായ ആര്യന്‌ നടി സോമി ഇന്‍സ്റ്റഗ്രാമിലൂടെ പിന്തുണയറിച്ചു. ആര്യനെ ന്യായീകരിക്കുന്ന സോമി ലഹരിമരുന്ന്‌ ഉപയോഗം കുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും പറയുന്നു.

''ഏതു കുട്ടിയാണ്‌ മയക്കുമരുന്ന്‌ ഉപയോഗിക്കാത്തത്‌. ആ കുട്ടിയെ വെറുതേ വിടൂ. വീട്ടില്‍ പോകാന്‍ അനുവദിക്കൂ. മയക്കുമരുന്ന്‌ ഉപയോഗവും ലൈംഗിക തൊഴിലും ഒരിക്കലും തുടച്ചു നീക്കാന്‍ കഴിയില്ല. അതു കൊണ്ട്‌ ഇതിനെ നിയമപരമായി വിലക്കാതിരിക്കൂ. എനിക്ക്‌ 15 വയസ്സുള്ളപ്പോള്‍. ആന്തോളന്‍ സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത്‌ ദിവ്യാ ഭാരതിക്കൊപ്പം ഇത്‌ വീണ്ടും


ഉപയോഗിച്ചു. എനിക്കതില്‍ കുറ്റബോധമില്ല. നിയമസംവിധാനങ്ങള്‍ കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‌ ഉത്സാഹം കാണിക്കണം. 1971 മുതല്‍ അമേരിക്ക മയക്കുമരുന്നിനെതിരേ പോരാട്ടം നടത്തുകയാണ്‌. എന്നിട്ടും ഇന്നും മയക്കുമരുന്ന്‌ ആവശ്യമുള്ളവര്‍ക്ക്‌ അത്‌ ലഭ്യമാണ്‌. എന്റെ ഷാറൂഖിനും ഗൗരിക്കുമൊപ്പമാണ്‌. ആര്യന്‍, നീ തെറ്റൊന്നും ചെയ്‌തിട്ടില്ല. നിനക്ക്‌ നീതി ലഭിക്കും.'' സോമി കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക