Image

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്തു; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Published on 09 October, 2021
 ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്തു; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകര്‍ ആണ് ഫോണ്‍ മോഷ്ടിച്ചത്. മംഗലപുരത്ത് എസ്.ഐ ആയിരിക്കേയാണ് സംഭവം. മോഷ്ടിച്ച മൊബൈലില്‍ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഫോണ്‍ ഉപയോഗിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ജ്യോതി സുധാകറിനെ സസ്‌പെന്റു ചെയ്തത്. 

ജൂണ്‍ എട്ടാം തീയതിയാണ് കണിയാപുരത്ത് അരുണ്‍ എന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസറായ ജ്യോതി സുധാകര്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ഡി.ഐ.ജി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക