Image

തിരുവനന്തപുരത്തും മ്യൂസിയത്തിന് പദ്ധതിയിട്ടു; ടി.വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു; മോന്‍സന്‍

Published on 09 October, 2021
തിരുവനന്തപുരത്തും മ്യൂസിയത്തിന് പദ്ധതിയിട്ടു;  ടി.വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു; മോന്‍സന്‍

കൊച്ചി: തിരുവനന്തപുരത്തും പുരാവസ്തു മ്യുസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നുവെന്ന് തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍. ഇതിനുള്ള ചര്‍ച്ചകള്‍ 2020ന്റെ തുടക്കത്തില്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് മുന്നോട്ടുപോയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ മോന്‍സന്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

ടി.വി സംസ്‌കാര ചാനല്‍ സ്വന്തമാക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചത്. ചാനലിനായി 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ല. പണം നല്‍കിയതിന്റെ രേഖയുണ്ടെന്നും മോന്‍സന്‍ പറയുന്നു. 

ചാനല്‍ ഏറ്റെടുക്കുന്നതിന് പത്ത് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് സ്ഥാപക എം.ഡി ഹരിപ്രസാദിന്റെ വിശദീകരണം. മോന്‍സന്റെ പക്കല്‍നിന്നും. പണം ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും ഹരിപ്രസാദ് പറയുന്നു. പണം ആവശ്യപ്പെട്ട് പല തവണ വിളിച്ചുവെങ്കിലും അമേരിക്കയില്‍ പോയ ശേഷം പണം അയക്കാമെന്നായിരുന്നു വാഗദ്ാനം. 

മോന്‍സനെ ചാനല്‍ സംസ്‌കാരയുടെ ആസ്ഥാനഓഫീസില്‍ എത്തിച്ച തെളിവെടുപ്പ് നടത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക