Image

'ഹോം' ബോളിവുഡിലേക്ക്

Published on 08 October, 2021
'ഹോം' ബോളിവുഡിലേക്ക്

ടുത്തിടെ മലയാള സിനിമയില്‍ തരംഗമായി മാറിയ കുടുബ ചിത്രം ഹോം ബോളിവുഡിലേക്ക്. ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്ബനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്‌ട് കൂടിയാകും ഈ ചിത്രം.


'ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനര്‍നിര്‍മ്മിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവും രസകരവുമായ പ്രസ്താവനയാണ് ഈ സിനിമ. അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് എല്ലായ്‌പ്പോഴും അര്‍ഥവത്തായ കഥകള്‍ പറയുന്നതിലും അവയെ ഹൃദയസ്പര്‍ശിയായ വിനോദവുമായി സംയോജിപ്പിക്കുന്നതിലും വിശ്വസിക്കുന്നു. ഹോമിന്റെ ഹിന്ദി റീമേക്കും ആ യാത്രയുടെ മറ്റൊരു ഘട്ടമാണ്. ഫ്രൈഡേ ഫിലിം ഹൗസില്‍ ഞങ്ങളുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും പങ്കിടുന്ന സഹകാരികളുണ്ട്. അങ്കമാലി ഡയറീസിന്റെ പുനര്‍നിര്‍മാണത്തിന് ശേഷം അവരുമായി വീണ്ടും കൈകോര്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.' എന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകനും സിഇഒയുമായ വിക്രം മല്‍ഹോത്ര പറയുന്നു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക